Home Latest News മമ്മൂട്ടി – ജോയ് മാത്യു ടീം ഒന്നിക്കുന്ന അങ്കിൾ തുടങ്ങുന്നു

മമ്മൂട്ടി – ജോയ് മാത്യു ടീം ഒന്നിക്കുന്ന അങ്കിൾ തുടങ്ങുന്നു

SHARE

അങ്കിൾ തുടങ്ങുന്നു; സാമ്പത്തിക വിജയത്തോടൊപ്പം നിരവധി പുരസ്കാരങ്ങൾ നേടിയ ഷട്ടർ എന്ന ചിത്രത്തിന് ശേഷം ജോയ് മാത്യു തിരക്കഥ എഴുന്ന മമ്മൂട്ടി ചിത്രം “അങ്കിൾ” സെപ്റ്റംബർ ഇരുപത്തിനാലിനു ഷൂട്ടിങ് ആരംഭിക്കും. കോഴിക്കോട്, ഊട്ടി എന്നീ ലൊക്കേഷനായിലിരിക്കും ഷൂട്ടിങ് പ്ലാൻ ചെയ്‌തിരിക്കുന്നത്‌. ജോയ് മാത്യു, സഞ്ജയ് സെബാസ്റ്റ്യൻ എന്നിവർ ചേർന്ന് അബ്രാ ഫിലിംസ് ഇൻറനാഷണല്‍ & S J ഫിലിംസിൻറെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്. പ്രശസ്‌ത സംവിധായകൻ രഞ്ജിത്തടക്കം നിരവധി സംവിധായകരുടെ കീഴിൽ സഹസംവിധായകനായി പ്രവർത്തിച്ച ഗിരീഷ് ദാമോദരാണ് അങ്കിൾ എന്ന ചിത്രം സംവിധാനം ചെയ്യുന്നത്.

മദ്ധ്യവര്‍ഗ്ഗ കുടുംബപശ്ചാത്തലത്തില്‍ സമകാലീന സാമൂഹിക ജീവിതത്തില്‍ സംഭവിച്ചേക്കാവുന്ന വിപത്തിനെതിരെയുള്ള ശക്തമായ പ്രമേയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്.

മമ്മൂട്ടിയോടൊപ്പം ചിത്രത്തില്‍ ജോയ് മാത്യു, കാര്‍ത്തിക മുരളി, ആശാ ശരത്, വിനയ്‌ ഫോര്‍ട്ട്, സുരേഷ്‌ കൃഷ്ണ, ഷീല, നിസാ ജോസഫ്, മുത്തു മണി എന്നിവരെ കൂടാതെ നിരവധി പ്രമുഖ താരങ്ങളും അണിനിരക്കുന്നു. ഗാന രചന റഫീക്ക് അഹമ്മദ്, സംഗീതം ബിജിപാൽ. ക്യാമറ അഴകപ്പൻ. ചിത്രത്തിൻറെ റിലീസ് തീയതി തീരുമാനിച്ചിട്ടില്ല.