Home Box Office “സോളോ എന്ന ചിത്രത്തെ കൊല്ലരുത്” ദുൽക്കർ സൽമാൻറെ അപേക്ഷ..

“സോളോ എന്ന ചിത്രത്തെ കൊല്ലരുത്” ദുൽക്കർ സൽമാൻറെ അപേക്ഷ..

SHARE

ദുൽക്കർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രേക്ഷകരോട് അപേക്ഷയുമായി “സോളോ എന്ന ചിത്രത്തെ കൊല്ലരുത്”

സോളോ പോലുള്ള സിനിമകളിൽ അഭിനയിക്കുക എന്നത് ഏതൊരു അഭിനേതാവിൻറെയും സ്വപ്നമാണ്. കഥ കേട്ട നിമിഷം തന്നെ ഇഷ്ടപ്പെട്ടതാണ്. ചിത്രത്തിലെ കഥാപത്രമായി പരമാവധി മാറാൻ ശ്രമിച്ചു. ഇത്രയും നല്ലരു ചിത്രം ചെറിയ ബഡ്ജറ്റിൽ അണിയിച്ചൊരുക്കിയത്. ഇനിയും ഇതുപോലുള്ള വ്യത്യസ്ത ചിത്രങ്ങൾ ചെയ്യാൻ ശ്രമിക്കും. പലരും പറയുന്നു ചിത്രം ചാർളി, ബാംഗ്ലൂർ ഡേയ്സ് എന്നിവയെ പോലെയല്ല. എന്തിനീ ചിത്രം ചെയ്തു ഒഴിവാക്കികൂടായിരുന്നോ എന്നൊക്കെ എന്നോടു പലരും ചോദിക്കുന്നു. ഇത്തരം പരീക്ഷണങ്ങൾ അനാവശ്യമാണെന്ന് പലരും പറയുന്നു. ഞാൻ വ്യത്യസ്തത ഇഷ്ടപ്പെടുന്ന വ്യക്തിയാണ്. ഇനിയും “വ്യത്യസ്ത” ചിത്രങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നു.

എല്ലാവരും ആവേശത്തോടെയാണ് ഈ ചിത്രം ചെയ്തത്. യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയത്. ഹാസ്യത്തിലൂടെ ഏറ്റവും മികച്ച രീതില്‍ അത് പറയണം എന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. സുഹാസിനിക്കൊപ്പമുള്ളത് കരിയറില്‍ ഞാന്‍ അഭിനയിച്ചതില്‍ ഏറ്റവും മികച്ച സീനുകളില്‍ ഒന്നായിരുന്നു. കറുത്ത ഹാസ്യം എന്നും ഇത്തരത്തില്‍ തന്നെയാണ്. ഞങ്ങള്‍ ലക്ഷ്യമിട്ടതും ഇതു തന്നെ.അതുകൊണ്ട് നിങ്ങള്‍ക്ക് മനസ്സിലാവാത്തതു കൊണ്ട് അതിനെ തിയേറ്ററില്‍ കളിയാക്കുന്നതും കൂവുന്നതും മോശം കാര്യങ്ങള്‍ പറഞ്ഞു പരത്തുന്നതും മോശമായി ചിത്രീകരിക്കുന്നതും അതിനെ കൊല്ലുന്നതിന് തുല്ല്യമാണ്. അത് ഞങ്ങളുടെ ഹൃദയവും മനസ്സും തകര്‍ക്കുകയാണ്. ഇത്രയും കാലം നല്‍കിയ സകല ആത്മധൈര്യവും തകര്‍ക്കുകയാണ്. അതുകൊണ്ട് ഞാന്‍ നിങ്ങളോട് കെഞ്ചുകയാണ്. ദയവു ചെയ്ത് സോളോയെ കൊല്ലരുത്. അതിന്റെ പ്രദര്‍ശനം തുടരട്ടെ. തുറന്ന മനസ്സോടെ കണ്ടാല്‍ അത് നന്നായി ഓടും.ഞാന്‍ ബിയോജയ് നമ്പ്യാര്‍ക്കൊപ്പമാണ്.. ഇങ്ങനെ പോവുന്നു ദുൽക്കർ സൽമാൻറെ ഫേസ്ബുക്ക് പോസ്റ്റ്..