Home Latest News റെക്കോർഡ് നേടി “ഐ ലവ് യൂ മമ്മീ” മൂന്ന് കോടി യൂട്യൂബ് വ്യൂവേഴ്സസ്

റെക്കോർഡ് നേടി “ഐ ലവ് യൂ മമ്മീ” മൂന്ന് കോടി യൂട്യൂബ് വ്യൂവേഴ്സസ്

SHARE

ഭാസ്കർ ദി റാസ്‌കൽ; 2015 ഏപ്രിൽ പതിനഞ്ചിനാണ്‌ മമ്മൂട്ടി നായനായി സിദ്ദിക്ക് സംവിധാനം ചെയ്‌ത ഭാസ്കർ ദി റാസ്‌കൽ എന്ന ചിത്രം റിലീസ് ചെയ്തത്. ചിത്രത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് ദീപക് ദേവ് ഈണമിട്ട് ശ്വേത മോഹനും ദീപക് ദേവൻറെ മകൾ ദേവികയും ചേർന്ന് ആലപിച്ച ഗാനമാണ് “ഐ ലവ് യൂ മമ്മീ”കഴിഞ്ഞ കുറെ വർഷങ്ങളായി കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ട ഗാനങ്ങളിലൊന്നാണ് “ഐ ലവ് യൂ മമ്മീ” വരികളും ഈണത്തിലും ദൃശ്യങ്ങളിലുമെല്ലാം അമ്മയും മകളുമായുള്ള സ്നേഹം മാത്രം. നയൻ താരയും ബേബി അനിഖ എന്നിവരാണ് ഗാന രംഗത്ത് പ്രത്യക്ഷപെട്ടിരിക്കുന്നത്. ഈ ഗാനത്തെ പുതിയൊരു റെക്കോർഡു കൂടി തേടിയെത്തിയിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായി ഒരു ഗാനം മൂന്നു കോടിയിലധികം യൂട്യൂബ് പ്രേക്ഷകരെ നേടുന്ന റെക്കോർഡ് ഈ പാട്ടിന് സ്വന്തം. 2015 ഏപ്രിൽ 11നാണ് ഈ ഗാനം യുട്യൂബിലെത്തിയത്. മനോരമ മ്യൂസിക് ആണു ഗാനം പുറത്തിറക്കിയത്.