Home Box Office രാമലീലയുടെ ഈ പോക്ക് നൂറ് കോടി ക്ലബ്ബിലേക്കോ ?

രാമലീലയുടെ ഈ പോക്ക് നൂറ് കോടി ക്ലബ്ബിലേക്കോ ?

SHARE

പുലിമുരുഗന് ശേഷം രാമലീലയും 100 കോടി ക്ലബ്ബിൽ സ്ഥാനം നേടുമോ ?

വിവാദങ്ങളെ കാറ്റിപ്പറത്തി രാമലീല കേരളക്കരയിൽ ചരിത്രം കുറിക്കുന്നു. സെപ്റ്റംമ്പർ 28, വാഴാഴ്ച്ച റിലീസായ ചിത്രത്തിന് ഗംഭീര അഭിപ്രായത്തോടൊപ്പം അത്ഭുതപ്പെടുത്തന്ന ജനത്തിരക്കാണ് ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ അനുഭവപ്പെടുന്നത്. പുലിമുരുഗൻ എന്ന ചിത്രത്തിന് ശേഷം കുടുംബ സദസ്സുകൾ ഇത്രയും ആവേശത്തോടെ തിയേറ്ററിലേക്ക് എത്തിച്ചേരുന്നത് ദിലീപിനെ വിമർശിച്ചു മുറവിളികൂട്ടിയവരെ ഞെട്ടിച്ചിരിക്കുകയാണ്. ദിലീപിനെ ചുറ്റിപ്പറ്റിയുള്ള വിവാദം കത്തിപ്പടർന്ന് നിൽക്കുമ്പോൾ ഇത്രയും വലിയ ഒരു വിജയം രാമലീലക്ക് നേടാൻ സാധിച്ചത് എന്നത് ദിലീപ് എന്ന ജനപ്രിയനടനോട് കുടുംബ പ്രേക്ഷകർക്കുള്ള പ്രിയത്തിന് ഒട്ടും കോട്ടം തെറ്റിയിട്ടില്ല എന്നാണ് തെളിയിക്കുന്നത്.

രാമലീലക്ക് തള്ളിക്കയറുന്ന കുടുബപ്രേക്ഷകരുടെ ഈ അത്ഭുതകരമായ തിരക്ക് സൂചിപ്പിക്കുന്നത് പുലിമുരുഗനു  ശേഷം നൂറ് കോടി ക്ലബ്ബിലേക്ക് സ്‌ഥാനം നേടാൻ പോവുന്ന ചിത്രമായിരിക്കുമെന്നാണ് അണിയറയിലെ സംസാരം. റിലീസ് ദിനം മുതൽ കേരളത്തിലുടനീളം ഓരോ പ്രദർശനങ്ങളും ഹൗസ്ഫുൾ ഷോകളാണ് പ്രദർശിപ്പിച്ചു വരുന്നത്. എറണാകുളത്തെ മൾട്ടികളിലെ ഷോ ടിക്കറ്റ് എല്ലാം അഡ്വാൻസ് ബുക്കിംഗായി പോവുകയാണ്. മൾട്ടി സിറ്റികളിൽ മാത്രമല്ല ചിത്രം കളിക്കുന്ന എല്ലാ കേന്ദ്രങ്ങളിലും സ്ത്രീകളുടെയടക്കം നീണ്ട ക്യൂ ആണ് കാണാൻ സാധിക്കുന്നത്. കഴിഞ്ഞ ദിവസം കുന്നംകുളം ഭാവനയിൽ പുലർച്ചെ മൂന്നു മണിക്ക് ഹൗസ്ഫുൾ ഷോ കളിച്ചതും അത്ഭുതമാണ്. പല കേന്ദ്രങ്ങളിലും ജനത്തിരക്ക് കാരണം പതിവ് പ്രദർശനങ്ങൾ കൂടാതെ സ്പെഷ്യൽ ഷോ കളിക്കുന്നുണ്ട്. നാല് ദിവസത്തിനുള്ളിൽ കേരളത്തിൽ മാത്രം പത്തു കോടിയോളം കളക്ഷൻ നേടിയെന്നാണ് സ്ഥിദ്ധീകരിക്കാത്ത റിപ്പോർട്ട്.

അരുൺ ഗോപി എന്ന പുതുമുഖ സംവിധായകൻറെ ആദ്യ ചിത്രമായ രാമലീല മലയാള സിനിമയിൽ എണ്ണം പറഞ്ഞ തകർപ്പൻ ത്രില്ലർ സിനിമയുടെ ഗണത്തിൽ സ്ഥാനം നേടിക്കഴിഞ്ഞു. ചിത്രം സാധാരണ പ്രേക്ഷകർക്കൊപ്പം കുടുംബ പ്രേക്ഷകർക്കും നല്ലൊരു വിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്.