Home First Report / Box Office രാമലീല റിവ്യൂ വായിക്കാം: തകർപ്പൻ പൊളിറ്റിക്കൽ ത്രില്ലർ

രാമലീല റിവ്യൂ വായിക്കാം: തകർപ്പൻ പൊളിറ്റിക്കൽ ത്രില്ലർ

SHARE

രാമലീല; രണ്ട് മണിക്കൂർ നാൽപത് മിനിറ്റിലൊരു ക്ലീൻ എന്റർടൈനർ

വിവാദങ്ങൾ കത്തി നിൽക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാവരും ആവേശത്തോടെ ഉറ്റുനോക്കിയ ചിത്രമായിരുന്നു. സമീപകാലത്ത് മലയാളക്കര ഏറ്റവും കൂടുതൽ ചർച്ച ചെയ്ത സിനിമ. ജനപ്രിയനായകൻ ദിലീപിൻറെ ജീവിതത്തിലെ നിർണായക സമയത്തു റിലീസായ ചിത്രം. പുലിമുരുഗൻ എന്ന ചിത്രത്തിന് ശേഷം ടോമിച്ചൻ മുളകുപ്പാടം പതിനാറ് കോടി ചിലവഴിച്ചു നിർമ്മിച്ച ചിത്രം. അരുൺ ഗോപി എന്ന വ്യക്തിയുടെ വർഷങ്ങളുടെ സ്വപ്ന സാഫല്യം എന്നെല്ലാം രാമലീലയെ വിശേഷിപ്പിക്കാം. മലയാള സിനിമലോകവും പ്രേക്ഷകരും ആവേശത്തോടെ കാത്തിരുന്ന ചിത്രത്തിൻറെ പ്രതീക്ഷകൾ വാനോളമായിരുന്നു. പ്രതീക്ഷിച്ച പോലെ കേരളത്തിൽ വമ്പൻ റിലീസുമായാണ് മുളകുപാടം റിലീസ് ചിത്രം 129 സെൻററുകളായി ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ചത്.

ചിത്രത്തിൻറെ തുടക്കം കമ്യുണിസ്റ്റ് പാർട്ടികളുടെ രക്തസാക്ഷികളുടെ സ്മാരകങ്ങൾ കാണിച്ചു കൊണ്ടാണ് കൂടെ മധു ബാലകൃഷ്ണൻ ആലപിച്ച ഗാനവും ഉണ്ടായിരുന്നു. രാഷ്ട്രീയക്കാരനായ രാമനുണ്ണിയുടെ കഥയാണ് ചിത്രം പറയുന്നത്. രാമനുണ്ണി ഒരു രാഷ്ട്രീയ പാർട്ടിയിൽ നിന്നും മറ്റൊരു പാർട്ടിയിലേക്ക് കൂറുമാറിയ ശേഷമുള്ള സംഭവങ്ങളാണ് ആദ്യം പറയുന്നത്. പിനീടുള്ള രാമനുണ്ണിയുടെ വെല്ലുവിളിയും ചങ്കൂറ്റവും മറ്റുമായി മുന്നോട്ടു പോകുന്ന ചിത്രത്തിൽ അപ്രതീക്ഷിതമായി പല വഴിത്തിരിവുകളും നടക്കുന്നതോടെ രാമലീല മറ്റൊരു ലെവലിലേക്ക് പോവുന്നു. പല സിനിമകളും മുൻപ് കാട്ടിത്തന്ന ചില കാര്യങ്ങൾ ഇതിലും മുന്നോട്ടു വെക്കുന്നു. ആരാണ് യഥാർത്ഥ കമ്യുണിസ്റ്റ്? എന്താണ് കമ്മ്യുണിസം? എന്ന വെളിപ്പെടുത്തലുകൾ. പുതുതായി മാറിയ പാർട്ടിയിൽ ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാൻ രാമനുണ്ണി മുന്നോട്ടു വന്നത് മുതൽ അദ്ദേഹം പ്രശ്നങ്ങൾ നേരിടാൻ തുടങ്ങുന്നു. അവസാനം രാമനുണ്ണിയെ വലിയൊരു ചതിക്കുഴിയിലേക്ക് എത്തിക്കുന്നതോടെ കഥ മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. മൊത്തത്തിൽ പറഞ്ഞാൽ പാർട്ടി സാധാരണ നമ്മുടെ രാഷ്ട്രീയ സമൂഹത്തിൽ കണ്ട് വരാറുള്ള കൊലപാതകവും, വെട്ടും കുത്തും ബോംബേറും ഇതിലൂടെ പിറക്കുന്ന രക്തസാക്ഷികളും അതിൻറെ മറവിൽ വോട്ട് പിടിക്കില്ലും ഈ നാടിനു ആവശ്യമില്ലാ എന്ന സന്ദേശം പറഞ്ഞു അവസാനിപ്പിക്കുന്ന ചിത്രമാണ് രാമലീല.

 

ആദ്യ ചിത്രമെന്ന സമ്മർദ്ദം ഒന്നും തന്നെ പിടിച്ചുലക്കാതെ തികഞ്ഞ അച്ചടക്കത്തോടെയുള്ള സംവിധാനത്തിലൂടെ അരുൺ ഗോപി ചിത്രത്തെ മികവുറ്റതാക്കിയിരിക്കുകയാണ്. സച്ചിയുടെ തിരക്കഥയും സംഭാഷണങ്ങളും വളരെ ത്രില്ലിംഗ് കാത്തു സൂക്ഷിക്കുന്നു. ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ഷാജി കുമാർ ആണ്. മൂന്നു ഗാനങ്ങളാണ് ചിത്രത്തിൽ ഉള്ളത്. ഗാനങ്ങൾ ചിത്രത്തിൻറെ സാഹചര്യങ്ങളോട് ചേർന്ന് നിൽക്കുന്നു. ഗോപി സുന്ദറിൻറെ പശ്ചാത്തല സംഗീതവും മികച്ചതാണ്.

നായകനായ ദിലീപിൻറെ തകർപ്പൻ പ്രകടനമാണ് ചിത്രത്തിൻറെ പ്രധാന ആകർഷണം. ചിത്രത്തിൻറെ ഒട്ടു മിക്ക ഫ്രേമിലും ദിലീപിൻറെ രാമനുണ്ണി എന്ന കഥാപാത്രം നിറഞ്ഞു നിന്നു. ദിലീപിൻറെ കൂടെ ഷാജോണുമുണ്ട്. സിദ്ധിക്ക് പതിവ് പോലെ തകർപ്പൻ പ്രകടനം കാഴ്ചവെച്ചു. രാധിക ഗംഭീര പ്രകടനമാണ് ചിത്രത്തിൽ കാഴ്ച്ചവെച്ചിരിക്കുന്നത്. കൂടാതെ രഞ്ജി പണിക്കർ, വിജയരാഘവൻ, മുകേഷ്‌, സുരേഷ് കൃഷ്ണ, സലീം കുമാർ, പ്രയാഗ, ലെന, സായ് കുമാർ, അശോകൻ തുടങ്ങി നല്ലൊരു താരനിര ചിത്രത്തിന് തുണയായി.

ഒരു പൊളിറ്റിക്കൽ ത്രില്ലർ എന്ന നിലയിൽ രാമലീല പ്രേക്ഷകന് നല്ലൊരു വിരുന്നു തന്നെയാണ് സമ്മാനിക്കുന്നത്. കുറിക്കു കുള്ളുന്ന സംഭാഷങ്ങൾ കൂടെ രാഷ്ട്രീയ ആക്ഷേപഹാസ്യവും ഇടകലർത്തിയിട്ടുണ്ട് എന്നതും രസകരം തന്നെ. കണ്ട മറന്ന് പല ചിത്രങ്ങളിലെയും പല രംഗങ്ങളും ഈ ചിത്രം ഓർമ്മപ്പെടുത്തിയെങ്കിൽ പോലും അതിനുമപ്പുറം എല്ലാം മറന്ന് ചിരിക്കാനും ചിന്തിക്കാനുമുള്ള വക ചിത്രത്തിലുണ്ടു എന്നതാണ് രാമലീലയുടെ പ്രധാന ആകർഷണം. ദിലീപ് എന്ന ജനപ്രിയ നടൻറെ സമകാലിക ജീവിതത്തിലെ ചില സംഭവങ്ങളുമായി എവിടെയൊക്കെയോ ചിത്രത്തിന് ബന്ധമുള്ളതുപോലെ തോന്നിക്കുന്ന രംഗങ്ങളും ചിത്രത്തിലുണ്ട്. പൊളിറ്റിക്കൽ ത്രില്ലർ എന്നതിലുപരി എല്ലാ വിഭാഗം പ്രേക്ഷകരെയും ഒരേ പോലെ തൃപ്തിപ്പെടുത്താൻ രാമലീലയ്ക്ക് കഴിയുമെന്ന വിശ്വാസത്തിൽ നല്ലൊരു വിജയം രാമലീലക്ക് ആശംസിക്കുന്നു.

Mollywood Today Rating : 3.5/5