Home Box Office രാമലീല തിയേറ്ററുകൾ ഇളക്കി മറിച്ചു ഗംഭീര വിജയത്തിലേക്ക്

രാമലീല തിയേറ്ററുകൾ ഇളക്കി മറിച്ചു ഗംഭീര വിജയത്തിലേക്ക്

SHARE

മലയാളക്കരയെ ഇളക്കി മറിച്ചു രാമലീല തരംഗം സൃഷ്ടിക്കുന്നു.

ഇന്നലെ റിലീസായ ചിത്രത്തിന് ഗംഭീര അഭിപ്രായത്തോടൊപ്പം അത്ഭുതപ്പെടുത്തന്ന തിരക്കാണ് ചിത്രം പ്രദർശിപ്പിക്കുന്ന തിയേറ്ററിൽ അനുഭവപ്പെടുന്നത്. ദിലീപ് വിവാദം കത്തിപ്പടരുന്നു നിൽക്കുമ്പോൾ ചിത്രം ചിത്രം പ്രേക്ഷകർ എങ്ങനെ സ്വീകരിക്കുമെന്ന് മലയാള സിനിമ ലോകം ഉറ്റു നോക്കിയതാണ്. പക്ഷെ എല്ലാ വിവാദ വിഷയങ്ങളെയും കാറ്റിൽ പറത്തി പ്രേക്ഷകർ സിനിമാക്കൊപ്പമാണ് എന്ന് അടിവരയിടുന്നതാണ് തിയേറ്ററിൽ തടിച്ചു കൂടുന്ന ജനാവലി. ഇന്നലെ പ്രദർശിപ്പിച്ച ഒട്ടു മിക്ക പ്രദർശനവും നിറഞ്ഞ സദസ്സിൽ തന്നെയായിരുന്നു. ദിലീപ് എന്ന നടനെതിരെ ഏറ്റവും കൂടുതൽ ആരോപണം അഴിച്ചു വിടുന്ന വ്യക്തിയുടെ തലശ്ശേരിയിലെ രണ്ടു തിയേറ്ററിലും ഇന്നലത്തെ പ്രേക്ഷകരുടെ അനുപാതം 95%നു മുകളിൽ ആയിരുന്നു എന്നതും കൗതുകം നിറച്ചു.

ചിത്രത്തിനെ സിനിമ മേഖലയിലുള്ളവരും വാനോളം പുകഴ്ത്തുകയാണ്. വിനീത് ശ്രീനിവാസൻ ഇന്നലെ ചിത്രം കാണാൻ പോയതും കണ്ടതിനു ശേഷം ദിലീപിനെയടക്കം വാനോളം പ്രശംസിച്ചതും ഏറെ ചർച്ച ചെയ്യപ്പെട്ട വിഷയമാണ്. രഞ്ജിത്ത് ശങ്കർ, ലാൽ ജോസ്, ബോബൻ സാമുവേൽ, മഹേഷ്, വിജയ രാഘവൻ തുടങ്ങി നിരവധി സിനിമ പ്രവർത്തകർ ചിത്രത്തിനെ പരസ്യമായി സപ്പോർട്ട് ചെയ്‌തു രംഗത്ത് വന്നിട്ടുണ്ട്.

 

ആദ്യ ദിനങ്ങളിളെ തിരക്ക് കണ്ടു മഞ്ഞളിച്ച ചില മുഖ്യധാരാ മാധ്യമങ്ങൾ ചിത്രത്തെ താറടിക്കാൻ ശ്രമിച്ചു എന്നതും ഇന്നലെ നടന്ന നാടകങ്ങളിൽ പെട്ടതാണ്. ഒരു മാധ്യമം ചിത്രത്തിന് ആളില്ല എന്ന് പറഞ്ഞു കൊടുത്ത വാർത്തയിൽ കൊടുത്ത വീഡിയോയിൽ ചിത്രത്തിന് തിയേറ്ററിൽ വന്ന വൻ ജനക്കൂട്ടത്തെ കാണാം എന്നതും തമാശയായി മാറി. മറ്റൊരു മാധ്യമം ചിത്രത്തിന് 500 രൂപയും ബിരിയാണിയും കൊടുത്തു ബംഗാളികളെയാണ് കേറ്റുന്നതു എന്ന മുൻകൂട്ടി എഴുതി വെച്ച വ്യാജ വാർത്ത സൃഷ്ടിച്ചു. പിന്നീട് കേരളത്തിലെ തിയേറ്ററിലെ നിറഞ്ഞ സദസ്സുകൾ കണ്ടു വാർത്ത ഡിലീറ്റ് ചെയ്യാനും അവർ മറന്നില്ല എന്നതും മുട്ടൻ കോമഡിയായി മാറി.

അരുൺ ഗോപി എന്ന പുതുമുഖ സംവിധായകൻറെ ആദ്യ ചിത്രമായ രാമലീല എന്ന ചിത്രത്തിന് തകർപ്പൻ പൊളിറ്റിക്കൽ ത്രില്ലർ എന്ന പേരിൽ ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുന്ന പ്രേക്ഷകപ്രീതി ചിത്രത്തെ ഒരു മെഗാ ഹിറ്റിലേക്ക് കൈപിടിച്ച് കയറ്റുമെന്നതിൽ യാതൊരു സംശയവുമില്ല.