Home Box Office മീഡിയ ആക്രമണങ്ങളെ കാറ്റിൽ പറത്തി “പുള്ളിക്കാരൻ സ്റ്റാറാ” വൻവിജയത്തിലേക്ക്

മീഡിയ ആക്രമണങ്ങളെ കാറ്റിൽ പറത്തി “പുള്ളിക്കാരൻ സ്റ്റാറാ” വൻവിജയത്തിലേക്ക്

SHARE

“പുള്ളിക്കാരൻ സ്റ്റാറാ” മലയാളക്കരയിലെ ഓരോ കുടുംബങ്ങൾക്കും മമ്മൂട്ടിയുടെ ഈ വർഷത്തെ ഓണ സമ്മാനം എന്ന് തന്നെ വേണം പറയാൻ ഈ ചിത്രത്തെക്കുറിച്ചു. തികച്ചും ചെറിയൊരു ക്യാൻവാസിൽ ചിത്രീകരിച്ച ഈ ചിത്രം പ്രധാനമായും ലക്ഷ്യം വെച്ചത് കുടുംബ പ്രേക്ഷകരെ തന്നെയാണ്. ശ്യാംധറിന്റെ സംവിധാനത്തിൽ ചിത്രത്തിൻറെ ട്രെയിലറും ഗാനങ്ങളും നല്ലൊരു ഫാമിലി ചിത്രമായിരിക്കുമെന്ന സന്ദേശം റിലീസിന് മുൻപേ നൽകിയിരുന്നു.

രണ്ട് മണിക്കൂർ പതിനഞ്ച് മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം രാജകുമാരൻ എന്ന ആധ്യാകൻറെ രസകരമായ ഒരു കൊച്ചു കഥയാണ് പറയുന്നത്. രാജകുമാരൻറെ ജനനം മുതൽ അദ്ദേഹത്തിൻറെ ജീവിതത്തിൽ കടന്നു വരുന്ന സ്ത്രീകളുമായി കോർത്തിണക്കിയുള്ള ആരോപണങ്ങളിലൂടെ സഞ്ചരിക്കുന്ന ചിത്രം നർമ്മത്തിൻറെ അകമ്പടിയോടെയാണ് കഥ പറഞ്ഞു പോവുന്നത്. ഒരു പ്രേത്യക ഫീൽ ഗുഡ് മൂഡിൽ മുന്നേറുന്ന ചിത്രം ഒരു തരത്തിലും പ്രേക്ഷകനെ മുഷിപ്പിക്കുന്നില്ല എന്നതാണ് സത്യാവസ്ഥ. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ അദ്ധ്യാപകർ എങ്ങനെയാകണമെന്നും അവർ എങ്ങനെ ഒരു വിദ്യാർത്ഥിയെ സമീപിക്കണമെന്നുമുള്ള ആശയങ്ങൾ സത്യസന്ധമായി ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. എല്ലാം കൊണ്ടും കുടുംബത്തോടൊപ്പം നല്ലൊരു ചിത്രം കാണമെങ്കിൽ പ്രേക്ഷകർക്ക് ധൈര്യമായി തിയേറ്ററിലേക്ക് പോവാം.

 

റിലീസായി ഇന്നേക്ക് അഞ്ചു ദിവസം പിന്നിടുമ്പോൾ ചിത്രം നല്ല രീതിയിൽ തിയേറ്ററിൽ വിജയം നേടിയെടുത്തിരിക്കുകയാണ്. പക്ഷേ എന്താണ് എന്ന് അറിയില്ല മലയാളത്തിലെ ഒരു പ്രമുഖ ദിനപ്പത്രമടക്കം ചിത്രത്തിനെ തകർക്കാൻ വൻ ഗൂഢനീക്കവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ഓണത്തിന് റിലീസിന് വന്ന നാല് ചിത്രങ്ങളിൽ ഏറ്റവും നല്ല പ്രേക്ഷക അഭിപ്രായം നേടി മുന്നിലെത്തിയ ചിത്രമാണ് പുള്ളിക്കാരൻ സ്റ്റാറാ എന്ന ചിത്രം. പ്രമുഖ പത്ര മാധ്യമത്തെ കൂടാതെ ഈ ചിത്രത്തിന് എതിരെ വേറെയും ചില ഓൺലൈൻ മീഡിയകൾ നിരന്തരം മോശം റിവ്യൂ എഴുതി പടത്തിനെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചു. അതിൽ ഒരു റിവ്യൂ എഴുതിയ സ്ത്രീ ചിത്രം പോലും കാണാതെ കടുത്ത മമ്മൂട്ടി വിരോധിയായ സുഹൃത്ത് പറഞ്ഞു കൊടുത്ത കഥകേട്ടാണത്രെ റിവ്യൂ എഴുതിപ്പിടിപ്പിച്ചത്. മറ്റൊരു മാധ്യമത്തിൽ സിനിമയുടെ അണിയറയിൽ പ്രവർത്തിച്ച ഒരു വ്യക്തി വേറൊരു സിനിമയുടെ പരസ്യത്തിനായി വിളിച്ചപ്പോൾ അവർ പറഞ്ഞത് “പുള്ളിക്കാരൻ സ്റ്റാറാ” എന്ന ചിത്രത്തിൻറെ പരസ്യം ഞങ്ങൾക്ക് തരാത്തത് കൊണ്ട് മോശം റിവ്യൂ ഇട്ടാൽ മതി എന്നാണ് മാനേജ്മെൻറ് തീരുമാനമെന്ന്” ഇതേ മാധ്യമം ഓണചിത്രത്തിൽ ഏറ്റവും മോശം അഭിപ്രായം നേടിയ ചിത്രത്തെ വാനോളം പുകഴ്ത്തി എഴുതി എന്നതും പിന്നീട് കാണാൻ സാധിച്ചതാണ്. മറ്റൊരു ഓൺലൈൻ ട്വിറ്റർ ഒഫീഷ്യൽ കളക്ഷൻ എന്ന് പറഞ്ഞു കൊണ്ട് ഒരു മമ്മൂട്ടിയുടെ പുറത്തു വരുന്ന ചിത്രങ്ങളുടെ കളക്ഷൻ പതിവായി താഴ്ത്തിക്കെട്ടുന്ന ഒരു വിഭാഗത്തിന് സിനിമയുടെ വിതരണക്കാരൻ തന്നെ നേരിട്ട് വന്നു കള്ളത്തരങ്ങൾ പൊളിച്ചടുക്കുകതും കഴിഞ്ഞ ദിവസം കണ്ടതാണ്.

ഈ പ്രവണത മലയാള സിനിമക്ക് നല്ലതാണോ ? കേരളത്തിലെ ചില മീഡിയകൾ സദാചാര ഗുണ്ടകളാകുകയാണോ ? ചില വ്യക്തികൾ പരസ്യവും കാഷുമൊക്കെ കിട്ടിയാൽ മാധ്യമ ധർമ്മം കാറ്റിൽ പറത്തുമോ ? ഓൺലൈൻ മീഡിയ എന്ന് പറഞ്ഞു ചിത്രത്തെ ആക്രമിക്കുന്ന ഇവന്മാർക്കെതിരെ ചലച്ചിത്ര സംഘടനകൾ എന്തുകൊണ്ട് നടപടി സ്വീകരിക്കാൻ മുന്നിട്ടിറങ്ങുന്നില്ല ? മമ്മൂട്ടി ചിത്രങ്ങളെ മാത്രം എന്തുകൊണ്ട് ചില മീഡിയകൾ ഉന്നം വെക്കുന്നു ? മമ്മൂട്ടിയെ എന്ന താരത്തെ ആർക്കാണ് ഇപ്പോഴും ഭയം ?

ആരൊക്കെ ചെളി വാരിയെറിഞ്ഞാലും മമ്മൂട്ടി എന്ന നടൻറെ ചിത്രങ്ങൾ ഇപ്പോഴും തിയേറ്ററിൽ നിറഞ്ഞ സദസ്സിൽ പ്രദശിപ്പിക്കുന്നു എന്നത് അദ്ദേഹത്തിൻറെ സ്റ്റാർ പദവിക്ക് ഒരു കോട്ടവും പറ്റിയിട്ടില്ല എന്ന് അടിവരയിടുന്ന കാര്യമാണ്, അതിനു ഏറ്റവും പുതിയ ഉദാഹരനാണ് മീഡിയ ആക്രമണങ്ങളെ അതിജീവിച്ചു മെഗാ വിജയത്തിലേക്ക് കുതിക്കുന്ന മെഗാ താരത്തിൻറെ “പുള്ളിക്കാരൻ സ്റ്റാറാ” എന്ന ചിത്രം

www.mollywoodtoday.com