Home Box Office വിജയ് ഫാൻസിന് മാത്രം സ്വാഗതം; പോക്കിരി സൈമൺ റിവ്യൂ

വിജയ് ഫാൻസിന് മാത്രം സ്വാഗതം; പോക്കിരി സൈമൺ റിവ്യൂ

SHARE

സണ്ണി വെയ്ൻ നായകനായ ജിജോ ആന്റണി സംവിധാനം ചെയ്‌ത പോക്കിരി സൈമൺ റിവ്യൂ..

പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ചിത്രം വിജയ് ഫാൻ ആയ നായകൻറെ കഥ പറയുന്ന ചിത്രമാണ്. ചിത്രത്തിൻറെ ആദ്യ പ്രദർശനം മുതൽ ഒരു വിജയ് സിനിമയ്ക്ക് ലഭിക്കുന്ന കൈയടിയോടെയാണ് തുടക്കം. ശരിക്കും വിജയ് ഫാൻ എന്നല്ല ഏതൊരു നടൻറെയും കടുത്ത ആരാധകർ കടന്നു പോവുന്ന സാഹചര്യങ്ങളിൽ കൂടി തന്നെയാണ് സിനിമയും കടന്നു പോവുന്നത്. ഇഷ്ട താരത്തിൻറെ സിനിമ റിലീസടുക്കുമ്പോൾ കട്ട് ഔട്ട് വെക്കാനും ഫ്ളക്സ് അടിക്കാനും പോസ്റ്റർ ഒട്ടിക്കാനും നടക്കുമ്പോൾ സമൂഹത്തിൽ നിന്നും ലഭിക്കുന്ന പരിഹാസം ചിത്രത്തിൽ അതേ പോലെ അവതരിപ്പിച്ചിരിക്കുന്നു എന്നത് ഏതൊരു ആരാധകരെയും ഒന്ന് ചിന്തിപ്പിക്കും.

പ്രത്യേകിച്ചു കഥ എന്ന് പറയാൻ ഒന്നും തന്നെയില്ലാത്ത ചിത്രത്തിൽ ഒട്ടുമിക്ക വിജയ്‌ ചിത്രങ്ങളിലെയും മാസ്സ് സീനുകൾ നായകൻ അനുകരിച്ചു കൈയ്യടി നേടിയെടുക്കാൻ ശ്രമിക്കുന്നതായി കാണാം. അങ്ങനെ തട്ടിയും മുട്ടിയുമെല്ലാം കഥ മുന്നോട്ടു പോവുന്ന ചിത്രത്തിൻയിടയിൽ നഗരത്തിലെ പ്രമുഖനായൊരു വ്യക്തി ചെയ്യുന്ന പല തോന്നിയവാസത്തിനിടയിൽ പോക്കിരി സൈമൺ അറിയാതെ ചെന്ന് പെടുകയും ചെയ്യുന്നു. പലപ്പോഴും പല പ്രശ്നങ്ങളിൽ തല വെക്കുകയും പിന്നീട് ഒത്തുതീർപ്പായി പോവുകയും ചെയ്യുന്നു. വിജയ് സിനിമകളിൾ കണ്ടു വരുന്ന പോലെ ചില സാമൂഹിക ഇടപെടലുകൾ പോക്കിരി സൈമണിലും കാണാം എന്നതാണ് മറ്റൊരു രസം. ചിത്രത്തിൻറെ ക്ലൈമാക്സ് പതിവ് രീതിയിലുള്ള പ്രവചനീതമായി തന്നെ വരുന്നു.

വിജയ് ചിത്രങ്ങളായ തെറിയും പോക്കിരിയും കത്തിയും തുപ്പാക്കിയുമെല്ലാം സീനുകൾ കയറി വന്നപ്പോൾ വിജയ് ഫാൻസിനെ മാത്രം ആവേശം കൊള്ളിച്ചു. അതിനപ്പുറം ചിത്രം മറ്റൊരു ചലനങ്ങളും ഉണ്ടാക്കിയില്ല. “നീ വിജയ്‌ അണ്ണന്റെ കാൽ ഓടിക്കും അല്ലേടാ” എന്ന് പറഞ്ഞു അടിപിടി ഉണ്ടാക്കുന്ന സീനൊക്കെ കണ്ടാൽ നമ്മളുടെ കണ്ണ് നിറഞ്ഞൊഴുകും.

കഥാപാത്രങ്ങളെ പറ്റി പറഞ്ഞാൽ സണ്ണി വെയ്നെക്കൊണ്ട് എന്തൊക്കെയോ അനുകരണം നടത്തിയിരിക്കുന്നു എന്നല്ലാതെ അദ്ദേഹത്തിന് ചെയ്യാനായി ചിത്രത്തിൽ ഒന്നുമില്ലായിരുന്നു. പിന്നെ ഗ്രിഗറിയുടെ കഥാപാത്രമൊക്കെ മഹാബോറായി അവശേഷിക്കുന്നു. ബൈജുവും, അശോകനും, ഷമ്മി തിലകനും ദിലീഷ് പോത്തനും, അപ്പാനി ശരത് കുമാറും ഒക്കെയുണ്ട് ചിത്രത്തിൽ. പക്ഷെ അവർക്കൊന്നും പ്രത്യേകിച്ചു ഒന്നും ചെയ്യാനില്ല.

കഥ എന്നൊരു സാധനം ചിത്രത്തിൽ ഇല്ല. അപ്പോൾ തിരക്കഥയൊക്കെ പരിതാപകരമായി മാറും. സംവിധാന രീതിയൊക്കെ വെളരെ മോശം എന്നുവേണം പറയാൻ. നായകനെ വെള്ളപൂശുന്ന സിനിമകൾ കേരളത്തിൽ പോവില്ലയെന്നു സംവിധായകന് മനസിലാക്കാൻ കഴിഞ്ഞില്ല. ആദ്യ ചിത്രത്തിലുണ്ടായ തെറ്റുകുറ്റങ്ങൾ മനസിലാക്കി ഒരു പാഠമായെടുത്ത് ജിജോ ആൻ്റണി മുന്നോട്ടു പോവും എന്ന വിശ്വാസത്തോടെ…

Mollywood Today Rating : 2.5/5