Home Box Office കേരളത്തിലുടനീളം തകർപ്പൻ അഭിപ്രായം നേടി പറവ പറന്നു തുടങ്ങി

കേരളത്തിലുടനീളം തകർപ്പൻ അഭിപ്രായം നേടി പറവ പറന്നു തുടങ്ങി

SHARE

പറവ 178 സ്‌ക്രീനിൽ 135 സെൻറ്ററിലാണ് റിലീസ് ചെയ്തിരിക്കുന്നത്. പ്രദർശനം കഴിഞ്ഞ ഒരോ സെൻറ്ററുകളിൽ നിന്നും ചിത്രത്തിന് തകർപ്പൻ റിപ്പോർട്ടാണ് വന്നു കൊണ്ടിരിക്കുന്നത്, ദുൽക്കർ സൽമാൻ ഇരുപതു മിനിറ്റ് ഗസ്റ്റ് റോൾ കൈകാര്യം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ എണ്ണപ്പെട്ട നല്ല ചിത്രങ്ങളുടെ ലിസ്റ്റിലേക്ക് സ്ഥാനം നേടുമെന്നാണ് അണിയറ സംസാരം. സൗബിൻറെ സംവിധാന രീതി തികച്ചും പ്രശംസ അർഹിക്കുന്നു. ദുൽക്കർ ഫാൻസ്‌ അസോസിയേഷൻറെ നേതൃത്വത്തിൽ പല സെൻറ്ററുകളിലും ഫാൻസ്‌ ഷോ സങ്കടിപ്പിച്ചിരുന്നു. ഇന്നത്തെ ഒട്ടുമിക്ക പ്രദശനത്തിനും കേരളത്തിൽ അങ്ങോളമിങ്ങോളം നിറഞ്ഞ സദസുകളാണെന്നാണ് തിയേറ്റർ ബുക്കിങ്ങ് സൂചിപ്പിക്കുന്നത്.

സംവിധാനസഹായിയായി സിനിമാരംഗത്തെത്തി പിന്നീട് നടനായി തിളങ്ങിക്കൊണ്ടിരിക്കുന്ന സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് പറവ. ബാംഗ്ലൂർ ഡെയ്സ്, പ്രേമം എന്നീ സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിൽ പുതുമുഖങ്ങൾക്കാണ് പ്രാധാന്യം. ദുൽക്കർ സല്‍മാൻ അതിഥി വേഷത്തിലെത്തുന്നു. ഷെയ്ൻ നിഗം, സിദ്ദിഖ് എന്നിവരാണ് മറ്റുതാരങ്ങൾ.

സൗബിൻറെതാണ് ചിത്രത്തിന്റെ കഥ. സൗബിനൊപ്പം നിസാം ബഷീറും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിയിരിക്കുന്നു. പരസ്യ സംവിധായകനും സിനിമാറ്റോഗ്രാഫറുമായ ലിറ്റില്‍ സ്വയാമ്പ് പോള്‍ ആള്‍ ഛായാഗ്രഹണം. പ്രവീണ്‍ പ്രഭാകര്‍ എഡിറ്റിംഗ് നിര്‍വഹിക്കും. പ്രെഡക്ഷന്‍ കണ്‍ട്രോളര്‍ അലക്സ് ഇ കുര്യന്‍. അമല്‍ നീരദിൻറെയും അന്‍വര്‍ റഷീദിൻറെയും സംയുക്ത സംരംഭമായ എ & എ റിലീസാണ് പറവ തിയേറ്ററിൽ എത്തിച്ചത്.