Home Box Office തകർപ്പൻ കളക്ഷൻ നേടി പറവ ഗംഭീര വിജയത്തിലേക്ക്

തകർപ്പൻ കളക്ഷൻ നേടി പറവ ഗംഭീര വിജയത്തിലേക്ക്

SHARE

കൊച്ചി; സെപ്റ്റംബർ 21 വ്യാഴാഴ്ച്ച 178 സ്‌ക്രീനിൽ 135 സെൻറ്ററിൽ റിലീസ് ചെയ്ത പറവ തിയേറ്ററിൽ ഗംഭീര വിജയം നേടുമെന്നാണ് ആദ്യ ദിനങ്ങളിലെ കളക്ഷൻ സൂചിപ്പിക്കുന്നത്. ആദ്യദിനം പ്രദശിപ്പിച്ച മിക്ക പ്രദർശനവും നിറഞ്ഞ സദസ്സിലായിരുന്നു കേരളത്തിലുടനീളം. അതിൽ ദുൽക്കർ ഫാൻസ്‌ സംഘടിപ്പിച്ച ഫാൻസ്‌ ഷോകളും ഉണ്ടായിരുന്നു. ചെറിയ വേഷമാണെകിലും ദുൽക്കർ സൽമാൻ എന്ന നടൻറെ സാന്നിധ്യം ചിത്രത്തിന് ഏറെ ഗുണം ചെയ്‌തു എന്നതാണ് ചിത്രത്തിനെ ആദ്യനിങ്ങളിലെ നിറഞ്ഞ സദസിലുള്ള പ്രദർശനങ്ങൾ സൂചിപ്പിക്കുന്നത്.

ആദ്യ രണ്ട് ദിനങ്ങളിൽ ചിത്രം നേടിയിരിക്കുന്നത് ഏകദേശം 5.28 കോടിയാണ്. ആദ്യ ദിനം ചിത്രം നേടിയതു 2.86 കോടിയോളമാണ്. ഒരു ചെറിയ മലയാള ചിത്രം ആദ്യദിനം നേടുന്ന ഏറ്റവും വലിയ കളക്ഷൻ എന്ന് വേണം പറയാൻ. രണ്ടാം ദിനം 2.42 കോടിയാണ് ചിത്രത്തിന് വന്ന കളക്ഷൻ. വരും ദിനങ്ങളിൽ ചിത്രം കൂടുതൽ കളക്ഷൻ നേടുമെന്നാണ് ബോക്സ് ഓഫീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. മീഡിയ വാനോളം വാരിപ്പുകഴ്ത്തിയ പറവ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും ചിത്രത്തിന് കൊടുക്കുന്ന മൗത്ത് പബ്ലിസിറ്റി ചിത്രത്തിന് ഇരട്ടി ഗുണം ചെയ്തുകൊണ്ടിരിക്കുകയാണ്.

സൗബിൻ ഷാഹിർ ആദ്യമായി കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദും ഷൈജു ഉണ്ണിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമല്‍ നീരദിൻറെയും അന്‍വര്‍ റഷീദിൻറെയും സംയുക്ത സംരംഭമായ A&A റിലീസാണ് പറവ തിയേറ്ററിൽ എത്തിച്ചിരിക്കുന്നത്.