Home Box Office കല്ലെറിയാൻ വന്നവർക്ക് ബോക്സ് ഓഫീസിൽ മറുപടി കൊടുത്ത് രാമലീലയും മാസ്റ്റർ പീസും

കല്ലെറിയാൻ വന്നവർക്ക് ബോക്സ് ഓഫീസിൽ മറുപടി കൊടുത്ത് രാമലീലയും മാസ്റ്റർ പീസും

SHARE

ഒരു വിഭാഗം കൂട്ടം ചേർന്ന് ആക്രമിച്ച രാമലീലയും മാസ്റ്റർ പീസും എങ്ങനെ ബ്ലോക്ക് ബസ്റ്ററായി ?

നടി ആക്രമിക്കപ്പെട്ടശേഷം മലയാള സിനിമയിൽ പല രീതിയിലുള്ള മാറ്റങ്ങൾ സംഭവിച്ചു. ചേരി തിരിഞ്ഞുള്ള ചെളി വാരി എറിയാലാണ് അതിൽ പ്രധാനം. ‘അമ്മ എന്ന സംഘടനയിൽ പല പൊട്ടിത്തെറികളുമുണ്ടായി. WCC എന്നൊരു സംഘടനയുമായി സ്ത്രീ സംരക്ഷണം എന്ന് പറഞ്ഞു മറ്റൊരു വനിത സംഘടന നിലവിൽ വന്നു.

അതിനൊക്കെ പിന്നാലെ നടി ആക്രമണവുമായി പ്രതിചേർത്തു മലയാളത്തിൻറെ മുൻ നിര സൂപ്പർ താരമായ ദിലീപിനെ പോലീസ് അറസ്റ്റ് ചെയ്യുന്നു. ചില താരങ്ങളുടെ സമ്മർദ്ധത്തിന് വഴങ്ങി കോടതി വിധി പോലും കത്ത് നിക്കാതെ സസ്പെൻഷനിൽ ഒതുക്കാമായിരുന്നിട്ടും ദിലീപിനെ ‘അമ്മ എന്ന സംഘടനയിൽ പുറത്താക്കുന്നു. ദിലീപ് എന്ന നടനെതിരെ ഒരുപറ്റം മീഡിയകൾ ആക്രമണം അഴിച്ചു വിടുന്നു അതിനായി അവർ സ്ഥിരമായി സിനിമയിൽ നിന്നും ഫീൽഡ് ഔട്ട് ആയി നിൽക്കുന്ന ചില അവശ കലാകാരന്മാരെ ചർച്ചക്കായി ദിവസക്കൂലിയുമായി ചാനലിൽ വിളിച്ചു വരുത്തി ദിലീപിനെതിരെ മീഡിയ ആക്രമണം നടത്തുന്നു. ദിലീപിനെതിരെ പൊതുജനം മുഴുവൻ നില നിൽക്കുന്നു എന്ന സന്ദേശം പ്രചരിപ്പിക്കാൻ പരമാവധി ശ്രമിച്ചു.

ദിലീപിൻറെ ജാമ്യം നീണ്ടു പോവുകയും അങ്ങനെ ദിലീപിൻറെ രാമലീല എന്ന ചിത്രം റിലീസ് ചെയ്യാൻ തീരുമാനിക്കുകയും ചെയ്‌തു. രാമലീലയെ തകർക്കാൻ പലരും പരസ്യമായി മുന്നോട്ടു വരികയും ചെയ്തു. പക്ഷെ ചിത്രത്തിൻറെ അണിയറക്കാർ അതിനെയെല്ലാം പുല്ലുവിലക്കെടുത്തു സിനിമ റിലീസ് ചെയ്യുകയും ചിത്രത്തെ ഒരു വൻ വിജയമാക്കി തീർക്കുകയും ചെയ്തു. ചിത്രം 50 കോടിക്ക് മുകളിൽ കളക്ഷൻ നേടിയതായാണ് കണക്ക് പുറത്തു വന്നിരിക്കുന്നത്. ജയിലിൽ പോയി എൺപത്തിയഞ്ചാം ദിവസം ദിലീപിന് കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു. ഇപ്പോൾ ദിലീപ് പുതിയ ചിത്രങ്ങളുടെ പണിപ്പുരയിലാണ്. അതുമാത്രമല്ല ദിലീപിൻറെ ജനപ്രീതി ഇപ്പോൾ ഒരു പടി കൂടി എന്നും നമുക്ക് മനസിലാകും. ദിലീപ് ജയിലിൽ കിടന്നപ്പോൾ ഇവിടെ അദ്ദേഹത്തിനെതിരെ വായിട്ട് അലച്ച വനിത സംഘടനകളും പിന്നെ ചാനൽ ചർച്ചയിലെ അവശ കലാകാരന്മാരുമൊക്കെ ഇപ്പോൾ മാളത്തിൽ ഒളിച്ചു എന്നതാണ് മറ്റൊരു സത്യം.

ഇനി മമ്മൂട്ടി എന്ന നടനിലേക്ക് വരാം; സമീപ കാലത്തായി ഏറ്റവും ആക്രമണം നേരിടുന്ന നടനാണ് മമ്മൂട്ടി. മമ്മൂട്ടി എന്ന നടൻ ഇന്നും ഇന്നലെയും മലയാളത്തിൽ കാലെടുത്തു വെച്ച നടനല്ല എന്ന കാര്യം പലരും മനസിലാക്കുന്നില്ല. 37 വർഷത്തോളമായി മലയാള സിനിമയിൽ കഷ്ടപ്പെട്ട് നിലനിൽക്കുന്ന ഒരു മഹാ പ്രതിഭാസം തന്നെയാണ് മമ്മൂട്ടിയെന്ന മഹാനടൻ. പദ്‌മശ്രീ കൂടാതെ മൂന്നു ദേശീയ പുരസ്‌കാരം വരെ നേടി മലയാള സിനിമയുടെ അഭിമാന താരം തന്നെയാണ് മമ്മൂട്ടി. ഈ മുപ്പത്തിയേഴ് വർഷത്തെ സിനിമ ജീവിതത്തിൽ ഇന്നേവരെ വിവാദങ്ങളിലൊന്നും പെടാതെ നിൽക്കുന്ന ഏകനടനാണ് മമ്മൂട്ടി. ഇപ്പോൾ മമ്മൂട്ടി ചെയ്ത ഒരു കഥാപാത്രത്തിൻറെ പേരിൽ അദ്ദേഹത്തെ ചെളിവാരി എറിയാൻ WCC എന്ന സംഘടനയുടെ നേതൃത്വത്തിൽ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഇതിനു പിന്നിൽ പിന്നാമ്പുറത്തു ചില വ്യക്തമായ കളികൾ നടക്കുന്നതായും അണിയറയിൽ സംസാരമുണ്ട്. അതിനു വ്യക്തമായ ഉദാഹരണമാണ് മാലയാളത്തിന്റെ ഒറ്റ മുൻനിര നായകൻമാരും ഈ വിവാദത്തിനെപ്പറ്റി പലവട്ടം ചോദിച്ചിട്ടും അതിൽനിന്നെലാം ഒഴിഞ്ഞു മാറുന്നത്. ഇപ്പോൾ മലയാളത്തിലെ പല മുൻനിര നായകന്മാരുടെയും സ്ത്രീ വിരുദ്ധ കഥാപാത്രങ്ങളുടെ ലിസ്റ്റ് എടുത്താൽ കുറെ എണ്ണം കാണുമെന്നതും അവർക്കറിയാം. WCC അംഗങ്ങൾക്കും അറിയാം. അതിൽ ഒരു പ്രധാന അംഗത്തിൻറെ ഭർത്താവ് സംവിധാനം ചെയ്ത ചിത്രം തന്നെ കഞ്ചാവ് പ്രൊമോഷൻ കൊടുക്കുന്ന ചിത്രമായിരുന്നു എന്നതും അറിയാം. മമ്മൂട്ടിയെ വിമർശിച്ച നടി അഭിനയിച്ച ആദ്യ ചിത്രം കുട്ടിക്കാലത്തെ അവിഹിതമാണ് എന്നതും മറ്റൊരു സത്യം.

മമ്മൂട്ടിയുടെ സമീപകാല റിലീസായ മാസ്റ്റർ പീസ് എന്ന ചിത്രം തകർക്കാൻ കൂടിയുള്ള അണിയറയിൽ പ്രവർത്തിക്കുന്ന ചിലരുടെ നീക്കമായിരുന്നു ഈ വിവാദങ്ങളുടെ പിന്നിൽ. മാസ്റ്റർ പീസിന്റെ കൂടെ റിലീസ് ചെയ്‌ത ആട് 2 എന്ന ചിത്രം മാറ്റി നിറുത്തിയാൽ WCC പിന്തുണക്കുന്നവരുടെ ചിത്രങ്ങൾ നല്ല അഭിപ്രായം നേടിയിട്ടും മൂക്കും കുത്തി വീണതും നമ്മൾ കണ്ട കാഴ്ചയാണ്. മാസ്റ്റർ പീസ് പതിമൂന്നു ദിവസംകൊണ്ടു ഏകദേശം 25 കോടിക്ക് മുകളിൽ കളക്ഷൻ നേടി മുന്നേറുകയാണ്. എതിർക്കാൻ വരുന്നവർ വെറും ഓലപ്പടക്കമാണെന്ന് വീണ്ടും തെളിയിക്കുന്നതാണ് മാസ്റ്റർ പേസിന്റെ ഈ വിജയം.

ഇതിൽ നിന്നെല്ലാം നമ്മൾ മനസിലാക്കിക്കോ രാമലീലയുടെ കൂടെ വന്ന ഉദാഹരണം സുജാത എന്തായി ? മാസ്റ്റർ പേസിന്റെ കൂടെ ഇറങ്ങിയ വിമാനം മായനദി എന്ന ചിത്രങ്ങളുടെ അവസ്ഥ എന്താണ് ? കല്ലെറിയാൻ വരുന്നവരെ ബോക്സ് ഓഫീസിൽ മറുപടി കൊടുക്കുന്ന രീതിയാണ് നമ്മൾ ഇവിടെ കാണുന്നത്.