Home Uncategorized 25 കോടിയും കടന്ന് മാസ്റ്റർ പീസ് മുന്നേറുന്നു

25 കോടിയും കടന്ന് മാസ്റ്റർ പീസ് മുന്നേറുന്നു

SHARE

ക്രിസ്ത്മസ് റിലീസായി വന്ന മമ്മൂട്ടി നായകനായ ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്ത “മാസ്റ്റർ പീസ്” 25 കോടി കളക്ഷൻ നേടി മുന്നേറുന്നു. പതിമൂന്ന് ദിവസം കൊണ്ടാണ് ചിത്രം 25 കോടി നേടിയിരിക്കുന്നുന്നതു. ആദ്യ മൂന്ന് ദിവസം കൊണ്ട് പത്ത് കോടിക്ക് മുകളിൽ നേടിയ ചിത്രം ആദ്യ ദിനം 5.11 കോടി നേടി മലയാളക്കരയിൽ റെക്കോർഡ് നേടുന്ന മലയാള ചിത്രമായി മാറി. സാറ്റലൈറ്റ് ഓവർസീസ് (ജിസിസി), DVD, ഡബ്ബിങ് തുക എല്ലാം കൂടിച്ചേരുമ്പോൾ ചിത്രം 50 കോടി ക്ലബ്ബിൽ ഇടം നേടുമെന്നാണ് അണിയറ സംസാരം.

 

ക്യാപസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മാസ്സ് സസ്പെൻസ് ത്രില്ലെറിലെ തട്ട് പൊളിപ്പൻ ആക്ഷൻ രംഗങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്റെയും പ്രകടനം ശ്രദ്ധേയമാണ് ചിത്രത്തിൽ. ചിത്രത്തിൻറെ ക്ലൈമാക്സ് ട്വിസ്റ്റ് ആണ് ഏറ്റവും മനോഹരം എന്ന് പ്രേക്ഷകർ മുദ്രകുത്തുന്നത്. മൂന്നാം വാരത്തിലേക്ക് കാലെടുത്തു വെച്ച ചിത്രം ഇപ്പോഴും പല സ്ഥലങ്ങളിലും സ്റ്റഡി കളക്ഷൻ നില നിർത്താൻ സാധിക്കുന്നുണ്ട്.

ജനുവരി 3 മുതൽ ജി സി സി-യിൽ റിലീസ് ചെയ്യുന്ന ചിത്രത്തെ മമ്മൂട്ടി ഫാൻസ്‌ ഇൻറർനാഷണൽ ഘടകങ്ങളായ യു എ ഇ, ഖത്തർ, ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ തുടങ്ങി എല്ലാ സ്ഥലത്തും വിവിധ ഫാൻസ്‌ ഷോകളോടെ ഗംഭീര വരവേൽപ്പിനായി ഒരുങ്ങിയിരിക്കുകയാണ്.