Home Latest News മാസ്റ്റർ പീസ് ടീസറിന് യൂട്യൂബ് റെക്കോർഡ്

മാസ്റ്റർ പീസ് ടീസറിന് യൂട്യൂബ് റെക്കോർഡ്

SHARE

മമ്മൂട്ടി നായകനാകുന്ന അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മാസ്റ്റർ പീസ് എന്ന ചിത്രത്തിൻറെ ടീസർ റെക്കോർഡ് തകർത്തു മുന്നേറുന്നു. മമ്മൂട്ടി ആരാധകർ ഇന്നലെ പുറത്തിറങ്ങിയ ടീസർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. ടീസർ പുറത്തിറങ്ങി 24 മണിക്കൂറിനുള്ളിൽ ഒന്പത് ലക്ഷത്തിനടുത്ത് ഒഫീഷ്യൽ വ്യൂസാണ് കിട്ടിയിരിക്കുന്നത്. ഇത് മലയാള സിനിമയിൽ ഒരു റെക്കോർഡ് ആണ്. കൂടാതെ ടീസർ ഇന്ത്യയിൽ യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്തുമാണ്.

ചിത്രം ക്രിസ്ത്മസ് റിലീസായി ഡിസംബർ 21-നാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. രാവിലെ എട്ട് മണിക്ക് ഫാൻസ്‌ ഷോയോട് കൂടിയാണ് ചിത്രത്തിൻറെ ആദ്യ പ്രദർശനം ആരംഭിക്കുക. മാസ്റ്റർ ഓഫ് ദി മാസ്സസ് എന്ന ടാഗ് ലൈനിൽ വരുന്ന ചിത്രത്തിൽ തകർപ്പൻ ആക്ഷൻ രംഗങ്ങളാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. മലയാള സിനിമക്ക് ഒരു ഒരു ക്രിസ്ത്മസ് സമ്മാനം തന്നെയാവും ഈ ത്രില്ലർ ചിത്രം.

റോയൽ സിനിമാസിൻറെ ബാനറിൽ C H മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഉണ്ണി മുകുന്ദൻ, മഖ്‌ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരെ കൂടാതെ മറ്റു പ്രശസ്ഥ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.