SHARE

മമ്മൂട്ടി നായകനാക്കി ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ പീസ്” എന്ന തട്ട് പൊളിപ്പൻ മാസ്സ് ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്‌തു. “മാസ്റ്റർ ഓഫ് ദി മാസസ്‌” എന്ന ടാഗ് ലൈനിൽ ക്രിസ്ത്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്ന ചിത്രത്തിൻറെ ടീസർ മമ്മൂട്ടി ആരാധകരെ ആവേശത്തിൻറെ കൊടുമുടിയിൽ കൊണ്ട് എത്തിച്ചിരിക്കുകയാണ്. 44 മിനിറ്റ് ദൈർക്യമുള്ള ടീസറിൽ എഡ്‌വേഡ്‌ ലിവിങ്സ്റ്റൺ എന്ന കോളേജ് പ്രൊഫസറായി മമ്മൂട്ടിയുടെ കഥാപാത്രം നിറഞ്ഞു നിൽക്കുന്നു. ഹൈ വോൾട്ടേജ് മാസ്സ് ത്രില്ലെർ സിനിമ എന്ന പരിവേഷമാണ് ചിത്രത്തിന് കിട്ടിയിരിക്കുന്നത്.

ചിത്രീകരണം പൂർത്തിയാക്കി ഡിസംബർ 21-നു വൈഡ് റിലീസിനു തയാറെടുക്കുന്ന ചിത്രത്തിൻറെ ആദ്യ പ്രദർശനം രാവിലെ ഒൻപത് മണിക്കായിരിക്കുമെന്നാണ് അറിയാൻ സാധിച്ചത്. മമ്മൂട്ടി ഫാൻസ്‌ പ്രവർത്തകർ ചിത്രത്തെ വരവേൽക്കാൻ രാവിലെ മുതൽ ഫാൻസ്‌ ഷോകൾക്ക് പദ്ധതിയിട്ടിരുന്നു പക്ഷെ അണിയറപ്രവർത്തകരുടെ എതിർപ്പും രാവിലെ ഒന്പത് മണിക്കേ പ്രദർശനം ആരംഭിക്കൂ എന്നതും ഫാൻസിനിടയിൽ പലരെയും കടുത്ത നിരാശയിലാക്കിയിരിക്കുകയാണ്. പക്ഷേ റിലീസിനോട് അടുക്കുമ്പോൾ ഈ തീരുമാനങ്ങൾ മാറ്റി രാവിലെ എട്ട് മണിമുതൽ ഫാൻസ്‌ ഷോകൾക്ക് അനുമതി കിട്ടുമെന്നാണ് ഫാൻസിലെ ഓരോ വ്യക്തികളുടെയും പ്രതീക്ഷ. ഇത്രയും വലിയ മാസ്സ് പടം വന്നിട്ട് ഫാൻസ്‌ ഷോ ഇല്ലാതെ എന്ത് ആഘോഷം എന്നാണ് ഫാൻസ്‌ പറയുന്നത്.

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോയൽ സിനിമാസിൻറെ ബാനറിൽ C H മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഉണ്ണി മുകുന്ദൻ, മഖ്‌ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരെ കൂടാതെ മറ്റു പ്രശസ്ഥ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

ടീസർ കാണാൻ താഴത്തെ ലിങ്ക് ക്ലിക്ക് ചെയ്യുക;