Home Latest News മാസ്റ്റർ പീസ് റിലീസിന് മുൻപേ റെക്കോർഡുകൾ നേടുന്നു

മാസ്റ്റർ പീസ് റിലീസിന് മുൻപേ റെക്കോർഡുകൾ നേടുന്നു

SHARE

മാസ്റ്റർ പീസ് റിലീസിന് മുൻപേ റെക്കോർഡുകൾ നേടി മുന്നേറുന്നു. ചിത്രത്തിൻറെ സാറ്റലൈറ്റ് തുക മലയാളത്തിൻറെ ഒരു പ്രമുഖ ചാനലുമായി കരാർ ഒപ്പിട്ടു. മമ്മൂട്ടിയുടെ കഴിഞ്ഞ കാലങ്ങളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്യൂമ്പോൾ റെക്കോർഡ് തുകയാണ് ചിത്രം നേടിയിരിക്കുന്നത്.

കോളേജ് പശ്ചാത്തലത്തിൽ കഥ പറയുന്ന മാസ്റ്റർ പീസിൻറെ പ്രധാന ആകർഷണം ചിത്രത്തിലെ കണ്ണഞ്ചിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളാവും. ചിത്രത്തിൽ മമ്മൂട്ടിയുടെ മാത്രം നാല് ആക്ഷൻ രംഗങ്ങളുണ്ട്. മലയാള സിനിമയിൽ ഇന്നേവരെ കണ്ടിരിക്കുന്നതിൽ വെച്ചെല്ലാം വ്യത്യസ്ഥമായ ആക്ഷൻ രംഗങ്ങളാവും മാസ്റ്റർ പീസിലെ ആക്ഷൻ രംഗങ്ങളാണ് ചിത്രത്തെ വ്യത്യസ്തമാക്കുന്നത്. എന്തായാലും ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ തിയേറ്ററിൽ തീപ്പൊരി പാറിക്കുമെന്നാണ് അണിയറ സംസാരം. മമ്മൂട്ടിയുടെ മൂന്നു ദിവസമടക്കം ചിത്രത്തിൻറെ എട്ട് ദിവസത്തെ ചിത്രീകരണമാണ് ഇനി ചിത്രീകരിക്കാനുള്ളത്. ചിത്രത്തിൻറെ റിലീസ് തീരുമാനം ആയിട്ടില്ലെങ്കിലും ക്രിസ്തുമസ്‌ റിലീസാവാനാണ് ചാൻസ്.

രാജാധിരാജ എന്ന ചിത്രത്തിന് ശേഷം അജയ് വാസുദേവന് ചിത്രം സംവിധാനം ചെയ്യുന്നത്. റോയൽ സിനിമാസിൻറെ ബാനറിൽ C H മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഉണ്ണി മുകുന്ദൻ, മഖ്‌ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരെ കൂടാതെ മറ്റു പ്രശസ്ഥ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു