Home Box Office മാസ്റ്റർ പീസ് ഹിന്ദി ഡബ്ബിങ് പതിപ്പ് റെക്കോർഡ് തുകക്ക്

മാസ്റ്റർ പീസ് ഹിന്ദി ഡബ്ബിങ് പതിപ്പ് റെക്കോർഡ് തുകക്ക്

SHARE

കൊച്ചി; മമ്മൂട്ടി അജയ് വാസുദേവ് ഉദയ് കൃഷ്ണ ടീമിൻറെ മാസ്റ്റർ പീസ് എന്ന ചിത്രത്തിൻറെ ഹിന്ദി ഡബ്ബിങ് പതിപ്പ് റെക്കോർഡ് തുകക്ക് കച്ചവടം നടന്നു. മുൻപ്‌ രാജാധിരാജ എന്ന മമ്മൂട്ടി അജയ് വാസുദേവ് ചിത്രം “The Real DON Returns” എന്ന പേരിൽ ഹിന്ദി പതിപ്പ് യൂടൂബിൽ റിലീസ് ചെയ്തിരുന്നു. ആ ചിത്രം യൂടൂബിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകർ കണ്ടിരുന്നു. അതിനു പിന്നാലെയാണ് മാസ്റ്റർ പീസ് എന്ന ചിത്രത്തിൻറെ ഹിന്ദി റൈറ്റ്സ് സ്വന്തമാക്കാൻ ഒരു ടീം മുന്നോട്ടുവന്നത്. മമ്മൂട്ടി എന്ന നടൻറെ പേരിലുള്ള ചിത്രങ്ങളുടെ ഹിന്ദി ഡബ് പതിപ്പിന് കിട്ടുന്ന റെക്കോർഡ് തുകയാണ് മാസ്റ്റർ പീസിന് നേടിയെടുത്തിരിക്കുന്നതു.

ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിനിൽക്കുന്ന ചിത്രം ക്രിസ്ത്മസ്‌ റിലീസായി പ്രേക്ഷകരിലേക്ക് എത്തുന്നത്. ചിത്രത്തിൻറെ അവസാനഘട്ട ഷൂട്ടിങ് ഉടൻ പുരാനാരംഭിക്കും, ചിത്രത്തിൻറെ സാറ്റലൈറ്റ് റൈറ്റ്സും നല്ല തുകക്കാണ് വിറ്റു പോയത്. എന്തുകൊണ്ടും മാസ്റ്റർ പീസ് ഒരു തട്ടുപൊളിപ്പൻ മാസ്സ് ചിത്രം എന്ന ലേബലിൽ പ്രേക്ഷകരുടെ മനസ്സിൽ ഇപ്പോഴേ സ്ഥാനം പിടിച്ചു കഴിഞ്ഞു.

അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോയൽ സിനിമാസിൻറെ ബാനറിൽ C H മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഉണ്ണി മുകുന്ദൻ, മഖ്‌ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരെ കൂടാതെ മറ്റു പ്രശസ്ഥ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു