Home Box Office കോടികൾ വാരി മാസ്റ്റർ പീസ് ബോക്സ് ഓഫീസിൽ കുതിക്കുന്നു

കോടികൾ വാരി മാസ്റ്റർ പീസ് ബോക്സ് ഓഫീസിൽ കുതിക്കുന്നു

SHARE

മമ്മൂട്ടി നായകനാക്കി ഉദയ് കൃഷ്ണയുടെ സ്ക്രിപ്റ്റിൽ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന “മാസ്റ്റർ പീസ്” എന്ന തട്ട് പൊളിപ്പൻ മാസ്സ് ചിത്രം ബോക്സ് ഓഫീസിൽ കോടികൾ വാരി മുന്നേറുന്നു. “മാസ്റ്റർ ഓഫ് ദി മാസസ്‌” എന്ന ടാഗ് ലൈനിൽ ക്രിസ്ത്മസ് റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രം മമ്മൂട്ടി ആരാധകരെ ആവേശത്തിൻറെ കൊടുമുടിയിലെത്തിച്ചിരിക്കുകയാണ്. ചിത്രത്തെ ആരധകർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ക്യാപസ് പശ്ചാത്തലത്തിൽ അണിയിച്ചൊരുക്കിയ മാസ്സ് സസ്പെൻസ് ത്രില്ലെറിലെ തട്ട് പൊളിപ്പൻ ആക്ഷൻ രംഗങ്ങൾ കണ്ണഞ്ചിപ്പിക്കുന്നതാണ്. മമ്മൂട്ടിയെ കൂടാതെ ഉണ്ണി മുകുന്ദന്റെയും പ്രകടനം ശ്രദ്ധേയമാണ് ചിത്രത്തിൽ.

ചിത്രം ആദ്യ മൂന്നു ദിവസം കൊണ്ട് പത്തു കോടിക്ക് മുകളിൽ കളക്ഷൻ നേടിയെന്നാണ് മമ്മൂട്ടിയുടെ പേജിലൂടെ ഒഫീഷ്യലായി പുറത്തു വിട്ടിരിക്കുന്നത്. ആദ്യ ദിനം ₹ 5,11,79,103 രണ്ടാം ദിനം ₹ 2,73,12,570 മൂന്നാം ദിനം ₹ 3,04,88,412 ഇങ്ങനെയാണ് കളക്ഷൻ റോയൽ സിനിമാസ് പുറത്തു വിട്ട കണക്ക്. ആദ്യ ദിനം ₹5,11,79,103 നേടി മലയാള സിനിമയുടെ സർവ്വകാല റെക്കോർഡ് തിരുത്തിയിരിക്കുകയാണ് മാസ്റ്റർ പീസ്. അൻപത് കോടി ക്ലബ്ബിലേക്ക് മലയാളത്തിൽ നിന്നും മറ്റൊരു ചിത്രം കൂടി കാലെടുത്തു വെക്കുന്നു എന്ന സൂചനയാണ് മാസ്റ്റർ പീസിൻറെ ആദ്യദിനങ്ങളിലെ കളക്ഷൻ സൂചിപ്പിക്കുന്നത്. ആദ്യ ദിനത്തെ ഫാൻസ്‌ ആവേശത്തിന് ശേഷം കുടുംബ പ്രേക്ഷകർ കൂടി ചിത്രം ഏറ്റെടുത്തോടെ ചിത്രത്തിൻറെ കളക്ഷൻ കൂടി വരുന്ന കാഴ്ചയാണ് പല തിയേറ്ററുകളിലും കാണുന്നത്. ക്രിസ്ത്മസ് ന്യൂ ഇയർ അവധി ദിനം കൂടി വരുന്നതോടെ ചിത്രം പത്തു ദിവസത്തിനുള്ളിൽ ഇരുപത്തിയഞ്ചു കോടി ക്ലബ്ബിൽ സ്ഥാനം പിടിക്കാനാണ് സാധ്യത. കൂടെ റിലീസ് ചെയ്ത ആട് 2 എന്ന ചിത്രത്തെ മാറ്റി നിറുത്തിയാൽ മറ്റൊരു ചിത്രത്തിനും തിയേറ്ററിൽ ചലനം സൃഷ്ടിക്കാൻ സാധിച്ചിട്ടുമില്ല.

Hello Folks :)Apologies for the late post.We are overwhelmed by the response for our debut movie Masterpiece…

Posted by Royal Cinemas on Sunday, December 24, 2017

മാസ്സ് ചിത്രങ്ങളുടെ ഇഷ്ടതോഴൻ അജയ് വാസുദേവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോയൽ സിനിമാസിൻറെ ബാനറിൽ C H മുഹമ്മദ് നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ഉദയ് കൃഷ്ണയാണ്. മമ്മൂട്ടിയെ കൂടാതെ മുകേഷ്, ഉണ്ണി മുകുന്ദൻ, മഖ്‌ബൂൽ സൽമാൻ, കലാഭവൻ ഷാജോൺ, സന്തോഷ് പണ്ഡിറ്റ്, ഗോകുൽ സുരേഷ്, വരലക്ഷ്മി, പൂനം ബജ്‌വ എന്നിവരെ കൂടാതെ മറ്റു പ്രശസ്ഥ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.

Masterpiece

Posted by Mammootty on Saturday, December 23, 2017