Home Gossip മമ്മൂട്ടി മോഹൻലാൽ ആരാധകരെ തമ്മിലടിപ്പിക്കാൻ നീക്കങ്ങൾ പതിവാകുന്നു

മമ്മൂട്ടി മോഹൻലാൽ ആരാധകരെ തമ്മിലടിപ്പിക്കാൻ നീക്കങ്ങൾ പതിവാകുന്നു

SHARE

മമ്മൂട്ടി മോഹൻലാൽ ആരാധകരെ തമ്മിലടിപ്പിച്ചു വെബ്സൈറ്റ് ഫേസ്ബുക്ക് പേജുകൾ പരിപോഷിപ്പിക്കാൻ വാർത്ത വളച്ചൊടിച്ചു കൊടുക്കുന്ന രീതി ഇപ്പോൾ പതിവാകുന്നു. ഇന്ന് നടന്ന ഒരു സംഭവം തന്നെ നോക്കാം. ഉറങ്ങിക്കിടക്കുന്ന ഒരു വെബ്സൈറ്റിൽ വന്ന വാർത്തയുടെ തലക്കെട്ടാണ് “മമ്മൂട്ടി തൻറെ അച്ഛനായി അഭിനയിച്ചോട്ടെ എന്ന് മോഹൻലാലിൻറെ നായിക” ഇതിൽ നിന്നും ഒരു സദാ ഫാൻസ്‌ പ്രവർത്തകൻ എന്ത് മനസിലാക്കണം. മമ്മൂട്ടി ഫാൻസിനെ പ്രകോപിക്കുക അതിനു രണ്ടു വഴിയാണ് ഈ മീഡിയ സ്വീകരിച്ചത്. ഒന്ന് : തലക്കെട്ടിൽ തന്നെ മമ്മൂക്കയെ നേരിട്ട് കളിയാക്കുക അത് വഴി മമ്മൂട്ടി ഫാൻസിനെ പ്രകോപിക്കുക . രണ്ട് : മോഹൻലാൽ ഫാൻസിനെക്കൊണ്ട് ഈ വാർത്ത വെച്ച് ട്രോൾ ചെയ്യിക്കുക. മുട്ടനാടുകളെ തമ്മിലടിപ്പിച്ചു ചോര കുടിക്കുന്ന നാണം കേട്ട തന്ത്രമാണ് ഈ മീഡിയ പരീക്ഷിച്ചു വിജയിച്ചത്. ഒരു നടിയുടെ പേരിലായിരുന്നു ഈ തല വാചകം. വാർത്ത കൂടുതൽ പ്രചരിച്ചതോടെ നടിയുടെ ഫേസ്ബുക്ക് പേജിൽ മമ്മൂട്ടി ആരാധകർ കേറി പൊങ്കാല ഇടുകയും ചെയ്‌തു.

ആരാധകരുടെ പൊങ്കാല ഇന്നും ഇന്നലെയും തുടങ്ങിയതല്ല. മുൻപ് പുലിമുരുഗൻ എന്ന ചിത്രത്തിന് മോശം റിവ്യൂ പോസ്റ്റ് ചെയ്ത ഒരു സ്ത്രീയുടെ ഫേസ്ബുക്ക് പോസ്റ്റിൽ കേറി ലാൽ ഫാൻസ്‌ പൊങ്കാല ഇട്ടിരുന്നു. അതേപോലെ കളക്ഷൻറെ പേരിൽ മുന്തിരിവള്ളിയുടെ പ്രൊഡ്യൂസർ സോഫിയ പോളിനെയും മോശം പരാമർശത്തിന് വിധേയയാക്കിയിരുന്നു. കഴിഞ്ഞ ദിവസം വിനീത് ശ്രീനിവാസൻ മോഹൻലാലിനെ അങ്കിൾ എന്ന് പരാമർശിച്ചതിനും പൊങ്കാല പെരുന്നാൾ നടത്തി ലാലേട്ടൻ ആരാധകർ.

ഇന്നു നടന്ന പൊങ്കാലയുടെ കാര്യമിതാണ്. സൂര്യ ചാനലിലെ ഒരു കോമഡി പരിപാടിയിൽ മമ്മൂട്ടിയെക്കുറിച്ച് നടത്തിയ പരാമർശമാണ് ലിച്ചി എന്ന അന്നയ്ക്ക് പുലിവാലായി മാറിയത്. ‘മമ്മൂക്ക അച്ഛനായിട്ട് അഭിനയിക്കട്ടെ’ എന്ന നടി സൂര്യ ടിവി പരിപാടിയ്ക്കിടെ പറഞ്ഞതായി വാര്‍ത്ത വളച്ചൊടിച്ചു ഒരു മീഡിയ കൊടുത്തതിന് പിന്നാലെയാണ് ഒരു പറ്റം ആരാധകര്‍ രൂക്ഷ വിമര്‍ശനവുമായി എത്തിയത്.

ലിച്ചി എന്ന അന്നയുടെ ഫേസ്ബുക് ലൈവ് വിശദമായി ‘കുസൃതി ചോദ്യമായി അവര്‍ എന്നോട് ചോദിച്ചു, മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചഭിനയിച്ചാല്‍ ആര് നായകനാകണമെന്ന്? ദുൽക്കർ നായകനാകട്ടെ മമ്മൂട്ടി ദുൽക്കറിന്റെ അച്ഛനായിട്ടും അഭിനയിച്ചോട്ടെ എന്നു പറഞ്ഞു. അത് അല്ല മമ്മൂട്ടിയാണ് നായകനെങ്കിൽ ദുൽക്കർ മമ്മൂട്ടിയുടെ അച്ഛനായും അഭിനയിക്കട്ടെയെന്നാണ് പറഞ്ഞത്. തമാശയായിട്ട് പറഞ്ഞകാര്യമാണ്. അതല്ലാതെ മമ്മൂട്ടിയെ അപമാനിക്കാനോ പരിഹസിക്കാനോ പറഞ്ഞതല്ല. തമാശയെ ആളുകൾ ഏത് രീതിയിലാണ് എടുത്തതെന്ന് എനിക്ക് അറിയില്ല. ആളുകൾക്ക് തെറ്റിധാരണയുണ്ടായതിൽ ക്ഷമ ചോദിക്കുന്നു. ഫെയ്സ്ബുക്ക് ലൈവിലൂടെ തന്നെ വിശദീകരണം നൽകുന്നുണ്ടെന്നും അന്ന വ്യക്തമാക്കി.’–അന്ന പറഞ്ഞു. ‘ഇവരെയൊന്നും താരതമ്യം ചെയ്യാൻ പോലും ‌ഞാന്‍ ആളല്ല. ഓൺലൈൻ മാധ്യമങ്ങൾ വെറുതെ വളച്ചൊടിച്ചതാണ്. ഞാൻ ആരാധക. ഞാൻ ആരാധകരോട് സോറി പറയുന്നു. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കണം. ഈ ലൈവ് പോകുന്നതിന് മുമ്പ് കുറേ നേരം ഇരുന്നു. എനിക്ക് സാധിക്കുന്നില്ലായിരുന്നു. ഒരുപാട് കരഞ്ഞു. ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല. എന്നെ പിന്തുണച്ചവര്‍ എനിക്കെതിരെ സംസാരിച്ചപ്പോൾ ഒരുപാട് വിഷമമായി. ദയവ് ചെയ്ത് വിശ്വസിക്കണം.’–അന്ന പറഞ്ഞു

പൊങ്കാലക്ക് പുറപ്പെടും മുൻപ് ഇരു വിഭാഗം ആരാധകരോടും ഒന്നേ പറയാനുള്ളൂ. പൊങ്കാലക്ക് പലപ്പോഴും വഴിവെച്ചിട്ട് ഒളിച്ചിരുന്നു ചോര കുടിക്കുന്ന ഒരു വിഭാഗമുണ്ട് ഇന്ന് നമ്മുടെ സമൂഹത്തിൽ. അതുകൊണ്ടു പൊങ്കാലക്ക് ഇറങ്ങുന്നതിന് മുൻപ് രണ്ടു മൂന്നു പ്രാവശ്യം ആലോചിക്കുക.

നമ്മൾ നെഞ്ചിലേറ്റുന്ന നടനെ കുത്തി നോവിച്ചാൽ ഒരു ആരാധകനും സഹിക്കില്ല എന്നതും മറ്റൊരു വശം.