Home Latest News 65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി മലയാളം

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ മിന്നിത്തിളങ്ങി മലയാളം

SHARE

65–ാമത് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ അഭിമാനത്തിൻറെ നെറുകയിൽ മലയാള സിനിമ. തൊണ്ടിമുതൽ ദൃക്‌സാക്ഷിയും എന്ന ചിത്രവും ഭയാനകം എന്ന ചിത്രവുമാണ് അവാർഡുകൾ വാരിക്കൂട്ടിയതു. മലയാള സിനിമയെ ഇത്രയും മഹത്വവൽക്കരിച്ചത് ദേശീയ അവാർഡ് പുരസ്‌കാര ചരിത്രത്തിൽ ആദ്യമായി എന്ന് വേണം കരുതാൻ. മലയാള സിനിമ നേടിയ അവാർഡുകൾ ഏതൊക്കെ എന്ന് നോക്കാം; മികച്ച സംവിധായകൻ, ഗായകൻ, സഹനടൻ, തിരക്കഥ, ഛായാഗ്രഹണം എന്നിവയുൾപ്പെടെ ഒട്ടേറെ പുരസ്കാരങ്ങളാണ് മലയാള ചിത്രങ്ങൾക്കു ലഭിച്ചത്… സംവിധായകൻ ശേഖർ കപൂർ അധ്യക്ഷനായ ജൂറിയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ജയരാജാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടിയത് ഭയാനകം എന്ന ചിത്രത്തിലൂടെയാണ്. ഫഹദ് ഫാസിൽ മികച്ച സഹനടനുള്ള പുരസ്കാരം തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ നേടി. ഭയാനകം എന്ന ചിത്രത്തിലെ ‘പോയ്മറഞ്ഞ കാലം’ എന്ന ഗാനം ആലപിച്ച യേശുദാസാണ് മികച്ച ഗായകൻ. സജീവ് പാഴൂർ തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടി.

ദിലീഷ് പോത്തന്റെ സംവിധാനത്തിലൊരുങ്ങിയ തൊണ്ടിമുതലും ദൃക്സാക്ഷിയും മികച്ച മലയാള ചിത്രമായും തിരഞ്ഞെടുക്കപ്പെട്ടു. നിഖിൽ എസ്.പ്രവീണാണ് മികച്ച ഛായാഗ്രാഹകൻ ഭയാനകത്തിനായി ക്യാമറ ചലിപ്പിച്ചതിനാണ്. മികച്ച അവലംബിത തിരക്കഥയ്ക്കുള്ള പുരസ്കാരം ഭയാനകത്തിനകത്തിലൂടെ ജയരാജിനാണ്. സന്തോഷ് രാമൻ മികച്ച പ്രൊഡക്‌ഷൻ ഡിസൈനിങ്ങിനുള്ള പുരസ്കാരം ടേക്ക് ഓഫിലൂടെ നേടി. 

SONY DSC

വയനാട്ടിലെ പണിയ സമുദായത്തെക്കുറിച്ചുള്ള ചിത്രം സ്ലേവ് ജനസിസ് കഥേതര വിഭാഗത്തിൽ പുരസ്കാരം നേടിയത്. സാമൂഹിക പ്രസക്തിയുള്ള ചിത്രമായി ആളൊരുക്കം തെരഞ്ഞെടുത്തു. ടേക്ക് ഓഫ് എന്ന ചിത്രത്തിനും നടി പാർവതിക്കും പ്രത്യേക ജൂറി പരാമർശം ലഭിച്ചു. മികച്ച നടിയായി ശ്രീദേവിയും (ചിത്രം–മോം) നടനായി റിഥി സെൻ (നഗർ കീർത്തൻ) എന്നിവരെയും തിരഞ്ഞെടുത്തു.