Home Latest News ഫാൻസിനിടയിൽ കുത്തിത്തിരിപ്പിനു ശ്രമിച്ചവരെ പരിഹസിച്ചു ആഷിഖ് അബു

ഫാൻസിനിടയിൽ കുത്തിത്തിരിപ്പിനു ശ്രമിച്ചവരെ പരിഹസിച്ചു ആഷിഖ് അബു

SHARE

ഇന്നലെ മമ്മൂട്ടി ഫാൻസ്‌ ആരാധകരെ പ്രകോപിപ്പിച്ചു ഒരു നടിയുടെ ഫേസ്ബുക് പേജിൽ പൊങ്കാല ഇടാൻ പ്രേരിപ്പിച്ച മെട്രോമാറ്റിനി എന്ന മാധ്യമത്തിനെതിരെ ആഷിക്ക് അബുവിൻറെ പരിഹാസ സ്റ്റാറ്റസുകൾ. രണ്ടു പോസ്റ്റുകൾ സ്ക്രീൻ ഷോട്ട് അടക്കമാണ് ആഷിക്ക് അബു പോസ്റ്റ് ചെയ്തിരിക്കുന്നത്.

ആദ്യം മെട്രോ മാറ്റിനിയെ കുറിച്ചു ചെയ്ത പോസ്റ്റ് ഇതാണ് “കുറച്ചുകാലംമുമ്പ് ചില മഞ്ഞ സിനിമാവാരികകൾ അവരുടെ ഭീഷണികാർഡുകൾ കാട്ടി സിനിമകളേയും സിനിമാക്കാരേയും ഭീഷണിപ്പെടുത്തുമായിരുന്നു. ആ ദുരാചാരത്തിന്റെ ഡിജിറ്റൽ വേർഷനുകൾ ഇപ്പോളൊരുപാടുണ്ട്, അവരിൽ ഏറ്റവും സീനിയർ ഈ മാറ്റിനി സൈറ്റാണ്. ഇപ്പോളവർ ഒരുപടികൂടി മുന്നോട്ടുവന്നു, വ്യക്തിഹത്യക്കും സൈബർ ആക്രമണത്തിനും പ്രേരിപ്പിക്കുന്ന ക്രിമിനൽ പ്രവർത്തനങ്ങളും ഇവർ ആരംഭിച്ചിരിക്കുകയാണ്. ഇവരെ സൂക്ഷിക്കുക !”

രണ്ടാമത്തെ പോസ്റ്റിൽ പരിഹാസം നിറഞ്ഞു നിൽക്കുന്നതായിരുന്നു “മെട്രോമാറ്റിനി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ട് മുന്നോട്ടുപോണം. വെൽഡൺ !”

ഇഷ്ട താരത്തെ മോശപ്പെടുത്തുന്ന രീതിയിൽ കമൻറ്റോ പ്രസ്ഥാവനയോ വന്നാൽ പലപ്പോഴും സെൻസിറ്റീവായി പെരുമാറാറുള്ള ഫാൻസിനെ കുറ്റപ്പെടുത്തി ഇന്ന് പലരും രംഗത്ത് വന്നപ്പോൾ ആഷിഖ് അബു പ്രശ്നങ്ങൾ ഉണ്ടാക്കാൻ വിത്ത് വിതറിയ മെട്രോ മാറ്റിനിയുടെ കപട മുഖം മനസിലാക്കി രംഗത്ത് വന്നത് എന്നത് നല്ല പ്രവണതയായി കാണുന്നു