SHARE
വിഷു വെക്കേഷൻ സീസൺ ലക്ഷ്യമാക്കിയെത്തിയ ചിത്രങ്ങളിൽ മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ മാത്രമാണ്‌ തിയേറ്ററുകളിൽ ഇപ്പോഴും പ്രദർശനം തുടരുന്നത്. 50 ദിവസം പിന്നിടുമ്പോൾ ചിത്രത്തിന്റെ കളക്ഷൻ 60 കോടി പിന്നിട്ടു. ആറു കോടി മുടക്കി 60 കോടി കളക്ഷൻ സ്വന്തമാക്കിയ ഈ ചിത്രം മലയാളത്തിൽ ഏറ്റവും കൂടുതൽ ലാഭം നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ്‌. നവാഗതനായ ഹനീഫ് അദേനിയാണു ചിത്രത്തിന്റെ സംവിധായകൻ