SHARE

ലാൽ ജോസ് ചിത്രത്തിൽ ആദ്യമായി മോഹൻലാൽ എത്തുന്നത് ഒരു കോളേജ് പ്രിൻസിപ്പലിന്റെ വേഷത്തിൽ. ബെന്നി പി.നായരമ്പലം ഒരുക്കുന്ന തിരക്കഥയിൽ ഒരു കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള ആത്മബന്ധങ്ങളുടെ കഥ നർമ്മത്തിൽ ചാലിച്ചു പറയുകയാണ്‌. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്‌ ചിത്രം നിർമ്മിക്കുന്നത്. അൻവർ റഷീദ്-മോഹൻലാൽ ചിത്രമായ ഛോട്ടാ മുംബൈക്കു ശേഷം ലാലിനുവേണ്ടി ബെന്നി പി.നായരമ്പലം എഴുതുന്ന തിരക്കഥയാണ്‌ ഇനിയൂം പേരിട്ടിട്ടില്ലാത്ത ഈ ചിത്രം