SHARE
ടൊവിനോ തോമസ് നായകനായ ഗോദ ബോക്സോഫീസിൽ ശരാശരിയേക്കാൾ ഉയർന്ന കളക്ഷൻ നേടുന്നു. ഒരു മെക്സിക്കൻ അപാരതയുടെ വൻ വിജയത്തിനു ശേഷം എത്തുന്ന ടൊവിനോ ചിത്രം എന്ന നിലക്കും ഗോദക്ക് തിയേറ്ററുകളിൽ മികച്ച വരവേല്പാണു ആദ്യ ദിനങ്ങളിൽ ലഭിച്ചത്. കുഞ്ഞിരാമായണത്തിനു ശേഷം ബേസിൽ ജോസഫാണ്‌ ഈ ചിത്രം ഒരുക്കിയത്.