SHARE
ജയറാമിനെ നായകനാക്കി കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത അച്ചായൻസിനു ബോക്സോഫീസിൽ തണുപ്പൻ പ്രതികരണം. സ്ഥിരം അച്ചായൻ കഥാപാത്രങ്ങളിൽ നിന്നും വിഭിന്നമല്ലാത്ത ഈ ജയറാം ചിത്രം പല കേന്ദ്രങ്ങളിലും ആദ്യ ദിനം 50 ശതമാനം പോലും കളക്ഷൻ നേടാനായില്ല. ജയറാമിന്റെ സത്യ എന്ന ചിത്രം ബോക്സോഫീസിൽ ഒരു ദുരന്തമായി മാറിയതിനു പുറകെ എത്തിയ ഈ ചിത്രവും പ്രേക്ഷകർ കൈയൊഴിയുകയാണ്‌. ആവറേജ് വിജയം നേടിയ ആടുപുലിയാട്ടം എന്ന ചിത്രത്തിനു ശേഷം കണ്ണൻ താമരക്കുളം ഒരുക്കിയ ഈ ചിത്രത്തിൽ പ്രകാശ് രാജും ഉണ്ണി മുകുന്ദനുമാണ്‌ കൈയടി നേടുന്ന താരങ്ങൾ.